പരിപ്പായിയിലെ നിധിശേഖരം; സ്വര്‍ണലോക്കറ്റ് കണ്ടെത്തി.
ശ്രീകണ്ഠപുരം (കണ്ണൂർ): ചെങ്ങളായി പരിപ്പായിയില്‍ നിധി ശേഖരം കണ്ടെത്തിയ സ്ഥലത്തുനിന്ന് സ്വർണ ലോക്കറ്റ് കണ്ടെത്തി.
തൊഴിലുറപ്പ് തൊഴിലാളികളാണ് കഴിഞ്ഞയാഴ്ച രണ്ട് ദിവസങ്ങളിലും തിങ്കളാഴ്ചയും മഴക്കുഴിയെടുക്കുന്നതിനിടെ ലഭിച്ച നിധിശേഖരം അധികൃതർക്ക് കൈമാറിയത്. വ്യാഴാഴ്ച 17 മുത്തുമണി, 13 സ്വര്‍ണലോക്കറ്റുകള്‍, കാശ്മാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങള്‍, പഴയകാലത്തെ അഞ്ച് മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, നിരവധി വെള്ളിനാണയങ്ങള്‍, ഇത് സൂക്ഷിച്ചുവെന്ന് കരുതുന്ന ഭണ്ഡാരം പോലുള്ള വസ്തു എന്നിവയാണ് കണ്ടെത്തിയത്. ശനിയാഴ്ച അഞ്ച് വെള്ളി നാണയങ്ങളും രണ്ട് സ്വര്‍ണ മുത്തുമണികളുമാണ് കണ്ടെത്തിയത്. അതിലൊന്ന് വലുതാണ്. സുജാതയുടെ ചുമതലയിലുള്ള പത്തൊമ്ബതംഗ തൊഴിലുറപ്പ് തൊഴിലാളികള്‍ റബര്‍ തോട്ടത്തില്‍ മഴക്കുഴി നിർമിക്കുന്നതിനിടയിലാണ് നിധിശേഖരം കണ്ടെത്തിയത്. ഒരുമീറ്റര്‍ ആഴത്തില്‍ കുഴിയെടുത്തപ്പോഴാണ് ഇവ ശ്രദ്ധയില്‍പ്പെട്ടത്. ചിതറിക്കിടക്കുന്ന നിലയിലായിരുന്നു ആഭരണങ്ങളും നാണയങ്ങളും. തുടര്‍ന്ന് തൊഴിലാളികള്‍ പൊലീസില്‍ വിവരമറിയിച്ചു. എസ്.ഐ എം.വി. ഷീജുവിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സ്വര്‍ണം, വെള്ളി ശേഖരം കസ്റ്റഡിയിലെടുത്തു. ഇവ തളിപ്പറമ്ബ് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന്റെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
No comments
Post a Comment