Header Ads

  • Breaking News

    ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാവുക: എം വി ജയരാജൻ




    കണ്ണൂർ:ജില്ലയിൽ അതിതീവ്ര മഴയിലും കാലവർഷക്കെടുതികളിലും ദുരിതനമനുഭവിക്കുന്നവരെ സഹായിക്കാൻ മുഴുവൻ പാർടി പ്രവർത്തകരും രംഗത്തിറങ്ങണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അഭ്യർഥിച്ചു. വീടുകൾ, കൃഷിയിടങ്ങൾ, റോഡുകൾ എന്നിവയ്ക്കെല്ലാം നാശം നേരിട്ടിട്ടുണ്ട്‌. ചിലയിടങ്ങളിൽ വെളളം കയറിയിട്ടുമുണ്ട്‌. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ്‌ കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.

    മഴക്കെടുതിയിൽ ദുരിതത്തിൽപ്പെട്ടവർക്ക്‌ ആശ്വാസം നൽകാൻ എല്ലാവരും മുന്നിട്ടിറങ്ങണം. മാറ്റിപാർപ്പിക്കുന്നന്നതിനും അവർക്ക്‌ ആവശ്യമായ മറ്റ്‌ സഹായവും നൽകണം. റോഡുകളിലും മറ്റും പൊട്ടിവീഴുന്ന മരങ്ങൾ മുറിച്ച്‌ നീക്കി ഗതാഗതം സുഗമമാക്കാൻ രംഗത്തിറങ്ങണം. വിവിധ വകുപ്പുകൾ നടത്തുന്ന ദുരിതാശ്വാസ നടപടികളുമായി സഹകരിച്ച്‌ പ്രവർത്തിക്കണം. രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാണം. പകർച്ച വ്യാധികൾ തടയുന്നതിനുള്ള നടപടികൾക്ക്‌ പിന്തുണയുമായി ഒപ്പമുണ്ടാവണമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad