Header Ads

  • Breaking News

    മില്‍മാ സമരം ഒത്തുതീര്‍പ്പായി




    മില്‍മാ സമരം ഒത്തുതീര്‍പ്പായി. തൊഴിലാളികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു. അന്തിമ തീരുമാനംഇന്ന്ബോ ര്‍ഡ് യോഗത്തില്‍ തീരുമാനിക്കും. ഇതോടെ സമരം അവസാനിപ്പിക്കാന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചു. ജീവനക്കാരുടെ പ്രമോഷന്‍ കാര്യം നാളെ ബോര്‍ഡ് കൂടി തീരുമാനിക്കും. സംഘടനകള്‍ ഉന്നയിച്ച കാര്യങ്ങളില്‍ പ്രാഥമിക ധാരണയായി.

    സിഐടിയു, ഐഎന്‍ടിയുസി യൂണിയന്‍ നേതാക്കളുമായി മില്‍മ ചെയര്‍പേഴ്‌സന്‍ നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പ്രമോഷന്‍, കേസുകള്‍ പിന്‍വലിക്കല്‍ എന്നിവയില്‍ അന്തിമ തീരുമാനം നാളെ ബോര്‍ഡ് കൂടി തീരുമാനിക്കുമെന്ന് മില്‍മ ചെയര്‍പേഴ്‌സണ്‍ മണി വിശ്വനാഥ് പറഞ്ഞു. സമരക്കാരുടെ ആവശ്യങ്ങളില്‍ തത്വത്തില്‍ ധാരണയായെന്ന് മില്‍മ ചെയര്‍പേഴ്‌സന്‍ വ്യക്തമാക്കി.മില്‍മ സമരത്തില്‍ ഇന്നലെ വൈകിട്ടാണ് ജീവനക്കാരുടെ സംഘടന നേതാക്കളുമായാണ് ചര്‍ച്ച നടന്നത്. സിഐടിയു നേതാവ് സലീം, എഎന്‍ടിയുസി നേതാവ് ജോസഫ് അടക്കമുള്ള നേതാക്കളാണ് സമരക്കാരെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയില്‍ മില്‍മ അധികൃതര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ മില്‍മ പ്ലാന്റുകളിലാണ് തൊഴിലാളികള്‍ സമരം നടത്തിയത്. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. പ്ലാന്റുകളില്‍ നിന്ന് വാഹനം പുറത്ത് പോകാതായതോടെ മൂന്നു ജില്ലകളിലും പാല്‍ ക്ഷാമം രൂക്ഷമായിരുന്നു

    No comments

    Post Top Ad

    Post Bottom Ad