Header Ads

  • Breaking News

    ലൈംഗിക വിദ്യാഭ്യാസം: ആദ്യം ഏഴ്, ഒമ്പത് ക്ലാസുകളിൽ.


    കണ്ണൂർ : ലൈംഗിക വിദ്യാഭ്യാസം പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്ന ഏറെ കാലത്തെ ആവശ്യത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ പച്ചക്കൊടി. അടുത്ത അധ്യയന വർഷം ഏഴ്, ഒൻപത് ക്ലാസുകളിലെ മാറിവരുന്ന ജീവശാസ്ത്ര പുസ്തകങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഉൾപ്പെടുത്തുക.
    ലൈംഗിക വിദ്യാഭ്യാസം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്താൻ വൈകുന്നതിൽ കഴിഞ്ഞ വർഷം മേയിൽ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

    കൗമാരപ്രായത്തിലെ ശാരീരിക മാറ്റങ്ങളും മറ്റും പ്രാഥമികമായി പരിചയപ്പെടുത്തുന്ന അധ്യായമാണ് ഏഴാം ക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകം രണ്ടാം ഭാഗത്തിൽ ഉണ്ടാവുക. ഒൻപതാം ക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്തിലെ ‘പ്രത്യുത്പാദന ആരോഗ്യം’ എന്ന അധ്യായത്തിൽ വിശദമായി വിഷയം പഠിപ്പിക്കും.കൗമാരകാലത്ത് ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ, ആർത്തവകാല ശുചിത്വം, ഗർഭധാരണം എങ്ങനെ, ഭ്രൂണ വളർച്ച, ഗർഭ നിരോധന മാർഗങ്ങൾ, പ്രസവ പ്രക്രിയ, ഗർഭഛിദ്രം, ഗർഭഛിദ്രത്തിന്റെ അപകട സാധ്യതകൾ തുടങ്ങിയവ പഠിപ്പിക്കും.

    ലൈംഗിക അതിക്രമണത്തിന് ഇരയായാൽ എന്ത് ചെയ്യണം, ആരെ സമീപിക്കണം തുടങ്ങിയ അറിവുകളും ദിശ ഹെൽപ് ലൈൻ നമ്പറും പാഠഭാഗത്തിലുണ്ട്.സിലബസ് തയ്യാറാക്കുന്നതിന്റെ മുന്നോടിയായി എസ് സി ഇ ആർ ടി വിദ്യാർഥികൾക്ക് ഇടയിൽ സർവേ നടത്തി ലൈംഗികത സംബന്ധിച്ച അറിവുകൾ എത്രത്തോളമെന്ന് പഠിച്ചിരുന്നു.

    അടുത്ത ദിവസം മുതൽ തുടങ്ങുന്ന അധ്യാപക പരിശീലനത്തിൽ കൗമാരക്കാർക്ക് ഇടയിലെ ശാരീരിക, മാനസിക പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ആവശ്യമായ മൊഡ്യൂളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad