Header Ads

  • Breaking News

    കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍





    ന്യൂഡല്‍ഹി: സെമി-ഹൈ സ്പീഡ് ട്രെയിന്‍ ആയ വന്ദേ ഭാരത് വലിയ വിജയമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ ആദ്യത്തെ വന്ദേ മെട്രോ ആരംഭിക്കാന്‍ റെയില്‍വേ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. നഗരവാസികളെ ലക്ഷ്യമിട്ടുള്ള വന്ദേ മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം ജൂലൈയില്‍ നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നതായി റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

    കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ എന്നതാണ് വന്ദേ മെട്രോയുടെ ലക്ഷ്യം. പെട്ടന്ന് വേഗത കൂട്ടാനും കുറയ്ക്കാനും പറ്റുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് വന്ദേ മെട്രോയില്‍ ഉപയോഗിച്ചിരിക്കുന്നത്. മറ്റ് നിരവധി പുതിയ സവിശേഷതകളും വന്ദേ മെട്രോയില്‍ ഉണ്ട്. ഈ വര്‍ഷം തന്നെ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. യാത്രക്കാര്‍ക്ക് പുതിയ യാത്രാനുഭവം പകരുന്നതായിരിക്കും വന്ദേ മെട്രോ.

    12 കോച്ചുകള്‍ ചേര്‍ന്നതായിരിക്കും ഒരു വന്ദേ മെട്രോ. ആദ്യ ഘട്ടത്തില്‍ 12 വന്ദേ മെട്രോ കോച്ചുകളാണ് ആരംഭിക്കുക. റൂട്ടിലെ ആവശ്യാനുസരണം കോച്ചുകളുടെ എണ്ണം 16 വരെ വര്‍ദ്ധിപ്പിക്കും. നാലു കോച്ചുകളെ ഒരു യൂണിറ്റായാണ് കണക്കാക്കുക. ഉടന്‍ തന്നെ വന്ദേ മെട്രോയുടെ മറ്റു ഫീച്ചറുകള്‍ റെയില്‍വേ പുറത്തുവിടുമെന്നും റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി.

    No comments

    Post Top Ad

    Post Bottom Ad