Header Ads

  • Breaking News

    തെരഞ്ഞെടുപ്പ്; പോസ്റ്റല്‍ വോട്ടിനു ഇന്ന് കൂടി അപേക്ഷിക്കാം.


    ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടിനു ഇന്നു കൂടി ആപേക്ഷിക്കാം. വോട്ടർ പട്ടികയില്‍ പേരുള്ള മണ്ഡലത്തിലെഭരണാധികാരിക്ക് അപേക്ഷ നല്‍കണം.ജോലി ചെയ്യുന്ന ജില്ലയിലെ നോഡല്‍ ഓഫീസർമാർ വഴിയോ നേരിട്ടോ അപേക്ഷ നല്‍കാം. 

    ആബ്സെന്റി വോട്ടർ വിഭാഗത്തില്‍പ്പെട്ടവർക്കാണ് പോസ്റ്റല്‍ വോട്ടിനു അവസരം. 85 വയസിനു മുകളില്‍ ഉള്ളവർ, 40 ശതമാനത്തില്‍ കുറയാതെ അംഗ പരിമിതിയുള്ള ഭിന്ന ശേഷിക്കാർ, കോവി‍ഡ് രോഗികള്‍, രോഗമുണ്ടെന്നു സംശയിക്കുന്നവർ, അവശ്യ സേവന വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവർ എന്നിവർക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാം. ആബ്സെന്റി വോട്ടർമാരില്‍ ആദ്യ മൂന്ന് വിഭാഗക്കാർക്കു ബൂത്തുതല ഓഫീസർമാർ വഴി വീട്ടിലെത്തി വോട്ടു ചെയ്യാൻ അവസരം ഒരുക്കും 69". 

    പൊലീസ്, ഫയർഫോഴ്സ്, ജയില്‍, എക്സൈസ്, മില്‍മ, ഇലക്‌ട്രിസിറ്റി, വാട്ടർ അതോറിറ്റി, കെഎസ്‌ആർടിസി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, കേന്ദ്ര സർക്കാർ സ്ഥാപനങ്ങള്‍ (ആകാശവാണി, ദൂരദർശൻ, ബിഎസ്‌എൻഎല്‍, റെയില്‍വേ, പോസ്റ്റ് ആൻഡ് ടെലിഗ്രാഫ്), മാധ്യമ പ്രവർത്തകർ, കൊച്ചി മെട്രോ റെയില്‍ എന്നിവയാണ് അവശ്യ സേവന വിഭാഗം.

    No comments

    Post Top Ad

    Post Bottom Ad