Header Ads

  • Breaking News

    ഇത് നവകേരളം: വമ്പന്‍ ഐടി സമുച്ചയങ്ങള്‍ ഒരുങ്ങുന്നു, ഒരു കുടക്കീഴില്‍ എല്ലാ സൗകര്യങ്ങളും



    നവകേരള നിര്‍മാണത്തിനായി കേരള സര്‍ക്കാര്‍ അഹോരാത്രം പരിശ്രമിക്കുന്നുവെന്ന് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോഴെല്ലാം പ്രതിപക്ഷത്തിന് അതിലും വിമര്‍ശനം കണ്ടെത്താനുള്ള വ്യഗ്രതയായിരുന്നു. കേരളത്തിന്റെ മന്ത്രിസഭ ജനങ്ങളിലേക്ക് ഒഴുകിയെത്തിയ നവകേരള സദസിലൂടെ ജനങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. അതിനൊപ്പം മറുവശത്ത് മറ്റ് വികസന പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിയിരുന്നു. റോഡുകളുടെ നിര്‍മാണം, ലൈഫ് പദ്ധതിയിലൂടെ വീടുകള്‍, നീണ്ട നിരതന്നെ അതിലുണ്ട്. ഇപ്പോള്‍ മന്ത്രി പി. രാജീവ് പങ്കുവച്ച പോസ്റ്റ് വൈറലാവുകയാണ്. ഐടി മേഖലയിലും വന്‍ കുതിപ്പിന് ഒരുങ്ങുകയാണ് സംസ്ഥാനംകേരളത്തില്‍ ലുലു ഗ്രൂപ്പ് ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയങ്ങളുടെ നിര്‍മാണം നടത്തുകയാണ്. സ്മാര്‍ട്ട് സിറ്റിക്കുള്ളിലെ ഈ മെഗാ പദ്ധതി തുറന്നുകൊടുക്കുന്നതോടെ മുപ്പതിനായികം ഐടി പ്രൊഫഷണലുകള്‍ക്ക് ഒരേസമയം ജോലി ചെയ്യാന്‍ കഴിയും. മാത്രമല്ല കേരളം ലക്ഷ്യസ്ഥാനമാക്കിയിട്ടുള്ള നിരവധി വന്‍കിട കമ്പനികള്‍ക്ക് ആകര്‍ഷകവും എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകുമെന്ന് അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കികേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയങ്ങളാണ് കൊച്ചിയില്‍ ലുലു ഗ്രൂപ്പ് നിര്‍മ്മിക്കുന്നത്. സ്മാര്‍ട്ട് സിറ്റിക്കുള്ളില്‍ ഇതിനോടകം നിര്‍മ്മാണത്തിന്റെ വലിയൊരു പങ്കും പൂര്‍ത്തിയായിട്ടുള്ള ഈ മെഗാ പദ്ധതി തുറന്നുകൊടുക്കുന്നതോടെ 30,000 ഐടി പ്രൊഫഷണലുകള്‍ക്ക് ഒരേസമയം ജോലി ചെയ്യാന്‍ പറ്റുന്ന സ്‌പേസ് കേരളത്തില്‍ ലഭ്യമാകും. ഇതിനോടകം തന്നെ കേരളം ലക്ഷ്യസ്ഥാനമാക്കിയിട്ടുള്ള നിരവധി വന്‍കിട കമ്പനികള്‍ക്ക് ആകര്‍ഷകവും എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകുന്നതോടെ വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളം പ്രതീക്ഷിക്കുന്നത് നാലാം വ്യവസയവിപ്ലവത്തില്‍ ഇന്ത്യയുടെ ഹബ്ബായി മാറാനുള്ള കുതിപ്പ് സാധ്യമാകുമെന്ന് തന്നെയാണ്. ജൂലൈ മാസത്തില്‍ നടക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോണ്‍ക്ലേവ് കൂടി കഴിയുന്നതോടെ ആര്‍ക്കും തടുക്കാന്‍ കഴിയാത്ത വിധത്തില്‍ നൂതന വ്യവസായങ്ങളുടെ ലക്ഷ്യസ്ഥാനമായി കേരളം മാറും.

    No comments

    Post Top Ad

    Post Bottom Ad