Header Ads

  • Breaking News

    ഇരിട്ടി പാലത്തിൽ നിന്നും ചാടി വയോധികന്റെ ആത്മഹത്യാ ശ്രമം; അഗ്നിശമനസേന രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചു.



    ഇരിട്ടി : ഇരിട്ടി പഴയപാലത്തിൽ നിന്നും പുഴയിലേക്ക് ചാടി വയോധികൻ ആത്മഹത്യക്ക് ശ്രമിച്ചു. പുഴയുടെ തൂണിന്റെ പ്ലാറ്റ്‌ഫോമിൽ വീണു കിടന്ന ഇദ്ദേഹത്തെ സമീപത്തെ ഹോട്ടൽ ജീവനക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ അഗ്നിശമനസേന രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചു.

    അങ്ങാടികടവ് സ്വദേശി കൊല്ലിത്തടത്തിൽ ജോസഫ് ( 77) ആണ്‌ തിങ്കളാഴ്ച വൈകുന്നേരം 4.30 തോടെ ആത്മഹത്യക്ക് ശ്രമിച്ചത് പുഴയിലേക്ക് ചാടിയ ജോസഫ് പാലത്തിന്റെ തൂണിന്റെ വീതിയുള്ള പ്ലാറ്റ്‌ഫോമിൽ വീണുകിടക്കുന്നത് സമീപത്തെ ഹോട്ടൽ ജീവനക്കാരാണ് കാണുന്നത്. ഇരിട്ടി അഗ്നിശമനസേനയെ വിവരം അറിയിച്ചതിനെത്തുടർന്ന് അസി. സ്റ്റേഷൻ ഓഫിസർ പി.പി. രാജീവന്റെ നേതൃത്വത്തിലെത്തിയസംഘം തൂണിൽ കുരുങ്ങി കിടന്ന ഇയാളെ രക്ഷപ്പെടുത്തി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

    തലയിൽ ചെറിയ മുറിവുകലുണ്ടായിരുന്ന ജോസഫിനെ പിന്നീട് ബന്ധുക്കൾ എത്തി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അസി. സ്റ്റേഷൻ ഓഫിസർ പി.പി. രാജീവനെക്കൂടാതെ സീനിയർ ഫയർ ഓഫിസർ എം.വി. അബ്ദുള്ള, ഫയർ ഓഫീസർമാരായ അനീഷ് മാത്യു, വിജേഷ്, അനോഗ്, നൗഷാദ്, ദിനേഷ്, രാഹുൽ, ഹോം ഗാർഡുമാരായ ചന്ദ്രൻ, ദിനേശൻ എന്നിവരും രക്ഷാ ദൗത്യത്തിൽ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad