Header Ads

  • Breaking News

    കണ്ടറിയണം കോശി'; ഒരു ദിവസം 100 പേർക്ക് ലൈസൻസ് നൽകുന്നതെങ്ങനെ? എംവിഡിമാരുടെ പരസ്യ പരീക്ഷ ഇന്ന്.


    തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനം നൂറിലധികം ലൈസൻസ് നൽകിയിരുന്ന മോട്ടോർ വെഹിക്കിള്‍ ഉദ്യോഗസ്ഥർക്കുള്ള പരസ്യ ടെസ്റ്റ് ഇന്ന് നടത്തും. പ്രതിദിനം അറുപത് ലൈസൻസ് വരെ നൽകണമെന്നാണ് ഗതാഗത കമ്മീഷണറുടെ സർക്കുലർ. എന്നാൽ 100 ലധികം സൈൻസ് നൽകുന്ന 15 പേരുടെ പട്ടിക ഗതാഗതമന്ത്രിയുടെ നിർദ്ദേശ പ്രകാരം വകുപ്പ് തയ്യാറാക്കി. ഡൈവിംഗ് ടെസ്റ്റുകള്‍ നിയമാനുസരണം ചെയ്യാതെയാണ് ഈ ഉദ്യോഗസ്ഥർ ലൈസൻസ് നൽകുന്നതെന്നാണ് ഗതാഗതവകുപ്പിന്റെ വിലയിരുത്തൽ. ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നും വകുപ്പ് സംശയിക്കുന്നുണ്ട്.  ഈ സാഹചര്യത്തിൽ എങ്ങനെയാണ് 100 ടെസ്റ്റുകള്‍ ഒരു ഉദ്യോഗസ്ഥൻ ചെയ്യുന്നതെന്നറിയാനാണ് പരസ്യ പരീക്ഷ. 15 ഉദ്യോഗസ്ഥരോട് തിരുവനന്തപുരത്ത് എത്താൻ ഗതാഗതകമ്മീഷണർ നിർദ്ദേശിച്ചിട്ടുണ്ട്. ഇവർ ടെസ്റ്റ് നടത്തുന്ന ശൈലി പരിശോധിക്കാൻ മൂന്നംഗ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. ഡ്രൈവിംഗ് സ്കൂളുകാരുടെയും ഉദ്യോഗസ്ഥരുടെയും സാനിധ്യത്തിലാണ് ടെസ്റ്റ് നടത്തുന്നത്. സംസ്ഥാനത്തെ ഡ്രൈവിംഗ് പരിഷ്ക്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂളുകാരും ഒരു വിഭാഗം ഉദ്യോഗസ്ഥരും പ്രതിഷേധമുയർത്തുമ്പോഴാണ് പരസ്യമായ ഉദ്യോഗസ്ഥരുടെ പരീക്ഷ. ഇതിൽ ഉദ്യോഗസ്ഥർക്കും അമർഷമുണ്ട്.

    No comments

    Post Top Ad

    Post Bottom Ad