Header Ads

  • Breaking News

    100ൽ അധികം ലൈസൻസ് നൽകുന്ന ഉദ്യോഗസ്ഥരേക്കൊണ്ട് പൊതുമധ്യത്തിൽ ടെസ്റ്റ് ; വിവാദ തീരുമാനം മാറ്റി എംവിഡി



    തിരുവനന്തപുരം :- പ്രതിദിനം നൂറിൽ കൂടുതൽ ലൈസൻസ് നൽകുന്ന ഉദ്യോഗസ്ഥരെ കൊണ്ട് പൊതുമധ്യത്തിൽ ടെസ്റ്റ് നടത്തിപ്പിക്കാനുള്ള വിവാദ തീരുമാനം മാറ്റി മോട്ടോർ വാഹനവകുപ്പ്. 15 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ കൊണ്ട് മാധ്യമങ്ങളുടെയും വിദഗ്ദരുടെയും സാനിധ്യത്തിൽ ടെസ്റ്റ് നടത്താനായിരുന്നു നീക്കം. ചൊവ്വാഴ്ച ടെസ്റ്റിന് തീരുമാനിച്ചുവെങ്കിലും മാറ്റിവച്ചു.

    ഒരു ദിവസം 30 ലൈസൻസ് നൽകിയാൽ മതിയെന്നാണ് പുതിയ ഗതാഗതമന്ത്രി വന്നശേഷമുള്ള മോട്ടോർ വാഹനവകുപ്പിന്റെ പുതിയ തീരുമാനം. മെയ് ഒന്നു മുതൽ നടപ്പാകാനാണ് നീക്കം. ഇതിനെതിരെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥക്കിടയിലും ഡ്രൈവിംഗ് സ്ളുകള്‍ക്കിടയിലും വലിയ പ്രതിഷേധമുണ്ട്. ഡ്രൈവിംഗ് സ്കൂകളുടെ പ്രതിഷേധത്തിന് പിന്നിൽ ജീവനക്കാർ തന്നെയെന്നാണ് ഗതാഗതമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തൽ. ഇതിനിടെയാണ് പൊട്ടിത്തെറിയുണ്ടാകുന്ന തീരുമാനം മോട്ടോർ വാഹനവകുപ്പ് എടുത്തത്. 

    ദിവസവും 100 ലൈസൻസിൽ കൂടുതൽ കൊടുക്കുന്ന മോട്ടോർ വൈഹിക്കിള്‍ ഇൻസ്പെക്ടർമാരുടെടെ പട്ടിക വകുപ്പ് ശേഖരിച്ച്, 15 ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി. ഒരു എംവിഐയും രണ്ട് എഎംവിമാരും രാവിലെ മുതൽ ഉച്ചവരെയാണ് ടെസ്റ്റ് നടത്തുന്നത്. നിലവിലെ സമയ ക്രമം അനുസരിച്ച് എങ്ങനെ പോയാലും 100 ലൈൻസ് പ്രതിദിനം നൽകാനാവില്ലെന്നാണ് വിലയിരുത്തൽ. 40 പുതിയ ലൈസൻസും 20 തോറ്റവർക്കായുള്ള ടെസ്റ്റ് നടത്തുന്നതും കൂട്ടി 60 ലൈസൻസ് നൽകണമെന്നാണ് ഗതാഗത കമ്മീഷണറുടെ നിലവിലെ സർക്കുലർ. ഇതുമറികടന്നാണ് 120 ലൈസൻസ് വരെ ചില ഓഫീസുകളിൽ നിന്നും നൽകുന്നതെന്നാണ് വിമർശനം. ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നാണ് ഗതാഗതമന്ത്രിയുടെ വിലയിരുത്തൽ. 

    No comments

    Post Top Ad

    Post Bottom Ad