Header Ads

  • Breaking News

    കൂത്തുപറമ്പ് പാറാലിൽ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് അപകടം : ഒരാൾക്ക് പരിക്ക്



    കൂത്തുപറമ്പ് : പാറാലിൽ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.ഇന്ന് രാവിലെ 7മണിയോടെയാണ് സംഭവം. പാനൂരിൽ നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ ഓടിച്ചിരുന്ന മാഹി സ്വദേശിനി ശ്രീബക്കിനാണ് പരിക്കേറ്റത് . യുവതി ഉറങ്ങി പോയതാണ് അപകടത്തിന് ഇടയാക്കിയത്.പരിക്കേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അല്പം സമയം റോഡിൽ ഗതാഗതം തടസപ്പെട്ടു.

    No comments

    Post Top Ad

    Post Bottom Ad