Header Ads

  • Breaking News

    വിവിധ സാമൂഹ്യമാധ്യമങ്ങള്‍ ഇനി പ്രത്യേക പോലീസ് സംഘത്തിൻ്റെ നിരീക്ഷണത്തിൽ


    ഏപ്രിൽ 26 ന് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ ഇനി പ്രത്യേക സംഘത്തിൻ്റെ നിരീക്ഷണത്തിൽ. ഇതിനായി സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് രൂപം നൽകി. സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലുമായാണ് സംഘങ്ങളുടെ പ്രവ‍ത്തനമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് അറിയിച്ചു. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പിലൂടെ വിവരം നല്‍കാം.
    സൈബർ പോലീസ് ആസ്ഥാനം, റേഞ്ച് ഓഫീസുകൾ, വിവിധ ജില്ലകൾ എന്നിവിടങ്ങളിലെ സോഷ്യൽ മീഡിയ നിരീക്ഷണ സംഘങ്ങളുടെ വാട്സാപ്പ് നമ്പ‍‍‍ർ ഉൾപ്പെടെയാണ് കേരള പോലീസ് ഫേസ്ബുക്ക് പേജിൽ വിവരം പങ്കുവെച്ചത്.

    വാട്സ് ആപ്പ് നമ്പറുകൾ: സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് 9497942700, തിരുവനന്തപുരം സിറ്റി 9497942701, തിരുവനന്തപുരം റൂറല്‍ 9497942715, കൊല്ലം സിറ്റി 9497942702, കൊല്ലം റൂറല്‍ 9497942716, പത്തനംതിട്ട 9497942703, ആലപ്പുഴ 9497942704, കോട്ടയം 9497942705, ഇടുക്കി 9497942706, എറണാകുളം സിറ്റി 9497942707, എറണാകുളം റൂറല്‍ 9497942717, തൃശ്ശൂര്‍ സിറ്റി 9497942708, തൃശ്ശൂര്‍ റൂറല്‍ 9497942718, പാലക്കാട് 9497942709, മലപ്പുറം 9497942710, കോഴിക്കോട് സിറ്റി 9497942711, കോഴിക്കോട് റൂറല്‍ 9497942719, വയനാട് 9497942712, കണ്ണൂര്‍ സിറ്റി 9497942713, കണ്ണൂര്‍ റൂറല്‍ 9497942720, കാസര്‍ഗോഡ് 9497942714, തിരുവനന്തപുരം റേഞ്ച് 9497942721, എറണാകുളം റേഞ്ച് 9497942722, തൃശ്ശൂര്‍ റേഞ്ച് 9497942723, കണ്ണൂര്‍ റേഞ്ച് 9497942724.

    No comments

    Post Top Ad

    Post Bottom Ad