Header Ads

  • Breaking News

    അയൽസംസ്ഥാനത്തു നിന്ന് ലൈസൻസ് ; പരസ്യം നൽകിയ ഡ്രൈവിങ് സ്കൂളിനെതിരെ നടപടി


    തിരുവനന്തപുരം :- കേരളത്തിലെ ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്കാരങ്ങളിൽ കുടുങ്ങുമെന്ന് പേടിച്ചിരിക്കുന്നവരെ തേടി അയൽസംസ്ഥാനത്തു നിന്ന് ലൈസൻസ് എടുത്തു കൊടുക്കാമെന്നു പരസ്യം നൽകിയ ഡ്രൈവിങ് സ്കൂളിനെതിരെ നടപടി. തലശ്ശേരിയിലെ ഡ്രൈവിങ് സ്കൂളാണ് ഇത്തരത്തിലൊരു പരസ്യം നൽകിയത്. ഒരു മാസം കൊണ്ട് അയൽസംസ്ഥാനത്തു നിന്ന് ലൈസൻസ് എടുത്തു കൊടുക്കുമെന്നായിരുന്നു പരസ്യം. കോഴിക്കോട് വരെയുള്ള ഓഫിസുകളുടെ ഫോൺ നമ്പറും ചേർത്താണ് സമൂഹമാധ്യമങ്ങളിൽ ഇത് പ്രചരിച്ചത്. ഇത് പരിശോധിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശം നൽകിയതിനെ തുടർന്ന് ഡ്രൈവിങ് സ്കൂൾ ഉടമയിൽ നിന്ന് വിശദീകരണം തേടി..

    അയൽസംസ്‌ഥാനമായ കർണാടകയിലെ മൈസൂരുവിൽ നിന്നും മറ്റും വ്യാപകമായി ലൈസൻസ് എടുത്തുകൊടുക്കുന്ന ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ലേണേഴ്‌സ് പോലും വേണ്ടാതെ തന്നെ ലൈസൻസ് നൽകുകയും ചെയ്യുന്നുണ്ട്. ആധാർ കാർഡുമായി ചെന്ന് അപേക്ഷ നൽകിയാൽ ഒരു മാസം കൊണ്ട് ലൈസൻസ് ലഭിക്കും. കേരളത്തിലെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിക്കാൻ തീരുമാനിച്ചതോടെ ഇവിടത്തെ ഡ്രൈവിങ് സ്കൂ‌ൾ ഉടമകൾ പ്രതിഷേധത്തിലാണ്. പക്ഷേ പരിഷ്കാര നടപടികളുമായി വകുപ്പ് മുന്നോട്ടുപോവുകയാണ് നിലവിൽ

    No comments

    Post Top Ad

    Post Bottom Ad