നാളെ നടക്കുന്ന ഹർത്താലിൽ വ്യാപാരി വ്യവസായി സമിതി സഹകരിക്കില്ല:കടകൾ തുറക്കും.
കണ്ണൂർ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ നടത്തുമെന്ന് പ്രഖ്യാപിച്ച ഹർത്താലിൽ വ്യവസായി സമിതി സഹകരിക്കില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.വ്യവസായി സമിതി അംഗങ്ങളുടെ കടകൾ തുറന്നു പ്രവർത്തിക്കും.വ്യാപാര മാന്ദ്യം നിലനിൽക്കുമ്പോൾ കടയടപ്പ് സമരം പ്രഖ്യാപിച്ച നടപടി വ്യാപാര ദ്രോഹവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് വ്യവസായി സമിതി കുറ്റപ്പെടുത്തി.വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് മുഴുവന്‍ കടകളും അടയ്ക്കാനാണ് ഏകോപന സമിതി പ്രഖ്യാപനം. സംസ്ഥാന പ്രസിഡണ്ട് രാജു അപ്‌സര നയിക്കുന്ന യാത്രയുടെ സമാപനമാണ് നാളെ.
വര്‍ധിപ്പിച്ച ട്രേഡ് ലൈസന്‍സ്, ലീഗല്‍ മെട്രോളജി ഫീസുകള്‍ പിന്‍വലിക്കുക,ട്രേഡ് ലൈസന്‍സിന്റെ പേരില്‍ അന്യായമായ പിഴ ചുമത്തുന്നത് നിര്‍ത്തുക, അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്നത് അവസാനിപ്പിക്കുക, സംസ്ഥാനത്ത് വാടക നിയന്ത്രണ നിയമനിര്‍മാണം നടത്തുക, ആംനസ്റ്റി സ്‌കീം നടപ്പിലാക്കുക, മാലിന്യ സംസ്‌കരണത്തിന്റെ പേരിലുള്ള അപ്രായോഗിക നടപടികള്‍ പിന്‍വലിക്കുക, കടകളില്‍ പൊതുശൗചാലയങ്ങള്‍ ഉണ്ടാക്കണമെന്നും, പൊതുവേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കണമെന്നും ഉള്‍പ്പെടെ അപ്രായോഗികമായ ഉത്തരവുകള്‍ പിന്‍വലിക്കുക, വികസനത്തിന്റെ പേരില്‍ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കുക,വഴിയോര കച്ചവടം നിയമം മൂലം നിയന്ത്രിക്കുക, വ്യവസായ സംരക്ഷണ നിയമം ആവിഷ്‌കരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാര സംരക്ഷണ യാത്ര.
No comments
Post a Comment