Header Ads

  • Breaking News

    കാട്ടിലെപള്ളി മഖാം ഉറൂസിന് നാളെ തുടക്കമാകും




    പാപ്പിനിശ്ശേരി :- കാട്ടിലെപ്പള്ളി മൂന്നു പെറ്റുമ്മ പള്ളി മഖാം ഉറൂസ് നാളെ തുടങ്ങും. ജുമുഅ നിസ്‌കാരത്തിനു ശേഷം കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യും. എ.കെ അബ്ദുൽ ബാഖി അധ്യക്ഷത വഹിക്കും.

    7.30ന് മാപ്പിളപ്പാട്ട് കോർത്തിണക്കി ജില്ലാതല മാഷപ്പ് മത്സരം, 8.30ന് അബ്ദുൽ ഖാദർ ഫൈസി തങ്ങൾ പട്ടാമ്പി നേതൃത്വം നൽകുന്ന മജ്ലിസുന്നൂർ. ഫെബ്രുവരി 10ന് 7 മണിക്ക് ദഫ് പ്രദർശനം, 8 മണിക്ക് നവാസ് പാലേരിയുടെ പാട്ടും പറച്ചിലും. ഫെബ്രുവരി 11ന് 7മണിക്ക് ബുർദ മജ്ലിസ്. ഫെബ്രുവരി 12ന് 7മണിക്ക് സമാപന സമ്മേളനം സമസ്‌ത കേന്ദ്ര മുശാവറ ട്രഷറർ പി.പി ഉമർ മുസല്യാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് അസ്ല‌ം തങ്ങൾ അൽ മസ്ഹൂർ അധ്യക്ഷത വഹിക്കും. ദിക്ർ ദുആ മജ്‌ലിസിൽ അബ്ദു‌ൽ ഫത്താഹ് ദാരിമി നേതൃത്വം വഹിക്കുമെന്നും വി.പി ഷഹീർ, കെ.പി അബ്‌ദുൽ റഷീദ്, സി.എച്ച്അബ്ദുൽസലാം, എ.പി അബ്‌ദുൽ ഖാദർ, എം.വി മഹമൂദ് എന്നിവർ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad