Header Ads

  • Breaking News

    ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; 156 സ്ഥാപനങ്ങൾ പൂട്ടാൻ നോട്ടീസ്

    കണ്ണൂർ: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പരിശോധനയുടെ ഭാഗമായി ജില്ലയിലും കർശന പരിശോധന.

    ലൈസൻസില്ലാതെ പ്രവർത്തിച്ച 156 സ്ഥാപനങ്ങൾക്ക് പൂട്ടാൻ നോട്ടീസ് നൽകി. ഓപ്പറേഷൻ ഫോസ്‌കോസ് എന്ന പേരിൽ നടത്തുന്ന പരിശോധന വ്യാഴാഴ്ച വരെ തുടരും.

    ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്ക് എതിരേ ശക്തമായ നടപടിയെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മിഷണർ കെ.പി മുസ്തഫ പറഞ്ഞു. ജില്ലാ നോഡൽ ഓഫീസർ കെ.സുജയൻ, മുഹമ്മദ് ഇസ്ഹാഖ് എന്നിവർ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad