Header Ads

  • Breaking News

    ക്ഷേമപെന്‍ഷന്‍ മുടങ്ങിയ 92കാരിക്കും മകള്‍ക്കും സുരേഷ് ഗോപി പെന്‍ഷന്‍ തുക നല്‍കും




    ക്ഷേമപെൻഷൻ മുടങ്ങിയതിൽ ഇടുക്കിക്ക് പിന്നാലെ പാലക്കാടും പ്രതിഷേധം നടന്നിരുന്നു. അകത്തേത്തറ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത് 92 വയസുള്ള പത്മാവതിയും 67 വയസ്സുള്ള മകൾ ഇന്ദിരയും പ്രതിഷേധിച്ചിരുന്നു.

    അകത്തേത്തറയില്‍ പെന്‍ഷൻ മുടങ്ങിയ വിഷയത്തിൽ പ്രതികരണവുമായി നടൻ സുരേഷ് ഗോപി രംഗത്തെത്തി. അകത്തേത്തറയില്‍ ക്ഷേമപെന്‍ഷന്‍ മുടങ്ങിയ 92കാരിക്കും മകള്‍ക്കും സുരേഷ് ഗോപി പെന്‍ഷന്‍ തുക നല്‍കും.

    പ്രതിമാസം തന്റെ പെന്‍ഷനില്‍ നിന്ന് തുക നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. സര്‍ക്കാര്‍ പെന്‍ഷന്‍ എന്ന് നല്‍കുന്നുവോ അന്ന് വരെ താന്‍ ഇരുവര്‍ക്കും പെന്‍ഷന്‍ തുക നല്‍കും. സമരം അവസാനിപ്പിച്ച് മടങ്ങണമെന്നാണ് സുരേഷ് ഗോപിയുടെ അപേക്ഷ.ഇന്ന് രാവിലെയാണ് പഞ്ചായത്ത് തുറക്കുന്നതിനും മുമ്പ് വൃദ്ധയും മകളും കട്ടിലിട്ട് പ്രതിഷേധം ആരംഭിച്ചത്. ആറുമാസമായിട്ടും പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ്സമരം നടത്തുന്നതെന്ന് ഇരുവരും വ്യക്തമാക്കി. പെൻഷൻ പണം ലഭിക്കാത്തതിനാൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്നും ഇതിന് പരിഹാരം കാണാതെ സമരം നിർത്തില്ലെന്നും വൃദ്ധ മാതാവ് പറഞ്ഞു.


    No comments

    Post Top Ad

    Post Bottom Ad