Header Ads

  • Breaking News

    പുതുവർഷത്തിൽ പ്രതിഷേധവുമായി എസ്എഫ്ഐ: പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ചു


    കണ്ണൂർ: പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ച് എസ്എഫ്ഐ. പയ്യാമ്പലം ബീച്ചിൽ പുതുവർഷ ആഘോഷത്തിന്റെ ഭാഗമായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ചത്. ഗവർണർക്കെതിരായ പ്രതിക്ഷേധങ്ങളുടെ തുടർച്ചയാണിതെന്ന് എസ്എഫ്ഐ പ്രതികരിച്ചു.സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ് 30 അടി ഉയരമുള്ള ഗവർണറുടെ കോലം കത്തിച്ചത്.

    സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ ദിവസങ്ങളായി വലിയ പ്രതിഷേധമാണ് എസ്എഫ്ഐ നടത്തുന്നത്. സർവകലാശാലകളിൽ സംഘപരിവാർ ശക്തികളെ തിരുകിക്കയറ്റാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എസ്എഫ്ഐ കാലിക്കറ്റ് സർവ്വകലാശാലയിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക് നയിച്ചിരുന്നു.*കൂടുതൽ വാർത്തകൾ അറിയുന്നതിനായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* https://chat.whatsapp.com/L14hjSjYole6a0eGr1JOVx പിന്നാലെ കേരളം മുഴുവൻ പോസ്റ്റർ യുദ്ധത്തിനാണ് സാക്ഷിയായത്.

    എസ്എഫ്ഐ പ്രവർത്തകരെ ക്രിമിനലുകളെന്ന് വിളിച്ച ഗവർണർ കോഴിക്കോട് മിഠായി തെരുവിലെത്തി ജനങ്ങളെ നേരിട്ട് കണ്ട് കുശാലാന്വേഷണം നടത്തുകയും സർക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തതും വലിയ വാർത്തയായിരുന്നു. അതേസമയം, എസ്എഫ്ഐയെയും പൊലീസിനെയും നിയന്ത്രിക്കുന്നത് ഒരു പാർട്ടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു. വാഹനത്തിന് അടുത്ത് പ്രതിഷേധിച്ചാൽ താൻ പുറത്ത് ഇറങ്ങുമെന്ന നിലപാടും ഗവർണർ ആവർത്തിച്ചു.

    No comments

    Post Top Ad

    Post Bottom Ad