Header Ads

  • Breaking News

    ആദരവ് വേണം: ലോകകപ്പ് ട്രോഫിയിൽ കാലുയർത്തി വെച്ചതിന് മിച്ചൽ മാർഷിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ



    അഹമ്മദാബാദിൽ ഇന്ത്യയ്‌ക്കെതിരെ ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷ് ലോകകപ്പ് ട്രോഫിയോട് അനാദരവ് കാണിച്ചതായി ആരോപണം. ഓസ്‌ട്രേലിയൻ താരം ലോകകപ്പ് ട്രോഫിയിൽ കാലുയർത്തി വെച്ചതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷവിമർശനങ്ങൾ ഉയർന്നത്. ലോകകപ്പ് ട്രോഫിയോട് അൽപ്പം ആദരവ് കാണിക്കാം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന വിമർശനം.

    മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട ഇന്ത്യൻ ടീം 241 റൺസ് എന്ന ചെറിയ വിജയലക്ഷ്യമാണ് മുന്നോട്ടു വച്ചത്. മത്സരം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സ്റ്റേഡിയത്തിൽ എത്തിയിരുന്നു. നിരവധി ബോളിവുഡ് താരങ്ങളും കളി കാണുവാനുണ്ടായിരുന്നു. ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, രൺവീർ സിംഗ്, അനുഷ്‌ക ശർമ്മ തുടങ്ങി നിരവധി താരങ്ങൾ സ്റ്റേഡിയത്തിലുണ്ടായിരുന്നെങ്കിലും ഒടുവിൽ ഏവർക്കും നിരാശ സമ്മാനിച്ചുകൊണ്ട് ഓസ്ട്രേലിയ വിജയം സ്വന്തമാക്കുകയായിരുന്നു. 2003 ലോകകപ്പ് ഫൈനലിലും ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു

    No comments

    Post Top Ad

    Post Bottom Ad