കണ്ണൂർ ദസറ ; ഇന്നത്തെ പരിപാടി
കണ്ണൂർ :- കോർപ്പറേഷൻ നടത്തുന്ന കണ്ണൂർ ദസറയുടെ അഞ്ചാംദിനമായ ഇന്ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് നസീർ സംക്രാന്തിയുടെ ബംബർ ചിരി മെഗാഷോ അരങ്ങേറും. ഇന്ന് വൈകിട്ട് 5.30ന് കലക്ടറേറ്റ് മൈതാനിയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ വിനോയ് തോമസ് മുഖ്യാതിഥിയാകും.
തുടർന്ന് എം.മുരളീകൃഷ്ണ അവതരിപ്പിക്കുന്ന ഭരതനാട്യം, സിഎച്ച്എം സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഒപ്പന, സാന്ദ്രാ വിവേക് അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്നിവ അരങ്ങേറും
No comments
Post a Comment