Header Ads

  • Breaking News

    വനിതാ പോലീസ് കോൺസ്റ്റബിളിന് ലിംഗമാറ്റ ശസ്ത്രക്രിയ: അനുമതി നൽകി സർക്കാർ



    വനിതാ പോലീസ് കോൺസ്റ്റബിളിന് ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് വിധേയയാകാൻ അനുമതി. മദ്ധ്യപ്രദേശിലെ രത്നം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥയായ ദീപിക കോത്താരിക്ക് ആണ് ലിംഗമാറ്റ ശസ്ത്രക്രിയ. കഴിഞ്ഞ വർഷം കോൺസ്റ്റബിൾ സമർപ്പിച്ച അപേക്ഷയെ തുടർന്ന് തിങ്കളാഴ്ച ആണ് സംസ്ഥാന ആഭ്യന്തര വകുപ്പ് അനുമതി നൽകിയത്.

    ഉദ്യോഗസ്ഥയ്‌ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ ആവശ്യമാണെന്നത് സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതിനുള്ള അനുമതി നൽകിയതെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

    അതേസമയം ലിംഗമാറ്റത്തിന് ശേഷം വനിതാ ജീവനക്കാർക്ക് മാത്രമായി നൽകുന്ന ആനുകൂല്യങ്ങൾക്ക് ഉദ്യോഗസ്ഥ യോഗ്യ ആയിരിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നിയമവകുപ്പുമായി കൂടിയാലോചിച്ചും സുപ്രീം കോടതി വിധി പരിഗണിച്ചുമാണ് ഈ തീരുമാനം.

    ലിംഗമാറ്റത്തിന് അംഗീകാരം ലഭിക്കുന്ന മദ്ധ്യപ്രദേശിലെ രണ്ടാമത്തെ വനിതാ കോൺസ്റ്റബിളാണ് ഇവർ. 2021-ലും ഒരു വനിതാ കോൺസ്റ്റബിളിനും സമാനമായ അനുമതി ലഭിച്ചിരുന്നു.


    No comments

    Post Top Ad

    Post Bottom Ad