Header Ads

  • Breaking News

    ഫാഷന്‍ ഗോള്‍ഡിനെതിരെ വീണ്ടും കേസ്






    പയ്യന്നൂര്‍:
    ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ ഇരയായ രണ്ടു പേർ കൂടി പരാതിയുമായി പയ്യന്നൂർ പോലീസിലെത്തി.പുതിയ ങ്ങാടി മൊട്ടാമ്പ്രം സ്വദേശി ബൈത്തുൽ ഹൗസിൽ റഹ്മത്ത് അബൂബക്കർ (43), പുതിയങ്ങാടി മമ്മാ മഹലിലെ അസ്ന ഷെരീഫ്(27) എന്നിവരാണ് പരാതി നൽകിയത്.2017- ആഗസ്ത് മാസം ഒരു ലക്ഷം രൂപക്ക് 900 രൂപ മാസ ലാഭവിഹിതം വാഗ്ദാനം നൽകി 181 ഗ്രാം സ്വർണ്ണം നിക്ഷേപമായി സ്വീകരിക്കുകയും പിന്നീട് ലാഭവിഹിതമോ കൊടുത്ത സ്വർണ്ണമോ നൽകിയില്ലെന്നാണ് പരാതി.2018 ആഗസ്ത് മാസം ഒരു ലക്ഷം രൂപയ്ക്ക് മാസ ലാഭവിഹിതമായ 900 രൂപ വാഗ്ദാനം നൽകിയാണ് പരാതിക്കാരിയായ അസ്ന ഷെരീഫിൽ നിന്നും 196 ഗ്രാം സ്വർണ്ണം ഫാഷൻ ഓർണമെൻറ്സിൻ്റെ പേരിൽ എഗ്രിമെൻ്റുണ്ടാക്കി കൈപ്പറ്റിയത്. പിന്നീട് ലാഭവിഹിതമോ കൊടുത്ത സ്വർണ്ണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് ഫാഷൻ ഗോൾഡ് ഡയറക്ടർക്കും ചെയർമാനുമെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.
    ദിവസങ്ങൾക്ക് മുമ്പ് ഫാഷന്‍ ഗോള്‍ഡ് മാനേജിംങ്ങ് ഡയറക്ടര്‍ പി.കെ.പൂക്കോയ തങ്ങള്‍ക്കെതിരെ പരാതിയിൽ നാല് കേസെടുത്തിരുന്നു.
    ഫാഷൻ ഗോൾഡ് ഉടമകളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടിയായതോടെയാണ് ഒരിടവേളക്ക് ശേഷം വീണ്ടും പരാതികളെത്താന്‍ തുടങ്ങിയത്. പയ്യന്നൂര്‍ പോലീസിൻ്റെകേസുകളില്‍ മാത്രമായി എഴുകോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad