Header Ads

  • Breaking News

    പീഡന കേസിൽ യുവാവിനെ കോടതി വെറുതെ വിട്ടു






    തളിപ്പറമ്പ്:
    യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.ആലക്കോട് ചിറ്റടി കഴുക്കൽ സ്വദേശിയായ 40കാരനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2018 എപ്രിൽ 13 ന് രാത്രിയിലാണ് സംഭവം.
    ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഗൾഫു കാരന്റെ ഭാര്യയ്ക്കാണ് ഫോണിൽ അശ്ലീല സന്ദേശങ്ങളും വിഡിയോയും അയച്ചും, നിരന്തരം ബസ്സിലും പിറകെ നടന്നും ശല്യം ചെയ്യുകയും 2018 വിഷുവിന്റെ തലേ ദിവസം പുലർച്ച ഒരു മണിയോടെ 37 കാരിയായ യുവതിയും കുട്ടികളും, ഭർത്താവ് ജോലി ചെയ്യുന്ന ഗൾഫിലേക്ക് പോകാൻ തയ്യാറാകുന്നതിനിടെ വീടിന്റെ രണ്ടാം നിലയിൽ വീടിനോട് ചേർന്നുള്ള തെങ്ങിലൂടെ കയറി വാതിൽ വെന്റിലേറ്ററിലൂടെ കൈ ചേർത്ത് വാതിൽ തുറന്നു മുകളിലെ നിലയിലുണ്ടായ ഭർതൃമതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ബഹളം കേട്ടു ഓടി വന്ന 15 വയസ്സുള്ള മകളെയും 10 വയസ്സുള്ള മകളെയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണി പ്പെടുത്തിയെന്ന പരാതിയിലായിരുന്നു കേസ്.
    പീഡനത്തിനിരയായ യുവതിയെയും മകളെയും ഭർത്താവിനെയും ഉൾപ്പെടെ സാക്ഷികളെ കേസിൽ വിസ്തരിച്ചു വെങ്കിലും പ്രതിക്കെതിരെ ആരോപിച്ച കുറ്റം തെളിയിക്കുന്നതിനു പ്രോസിക്യുഷന് സാധിക്കാതെ വരികയും പ്രതിയുടെ മേൽ ആരോപിച്ച കുറ്റം നിലനിൽക്കില്ലെന്നും കണ്ടെത്തി പ്രതിയെ വെറുതെ വിട്ടുകൊണ്ട് തളിപ്പറമ്പ അതിവേഗ പോക്സോ ജഡ്ജ് ഉത്തരവിടുകയായിരുന്നു. പ്രതിക്കുവേണ്ടി അഡ്വ. ടി. വി. വിനീഷ് ഹാജരായി

    No comments

    Post Top Ad

    Post Bottom Ad