Header Ads

  • Breaking News

    യൂട്യൂബ് നോക്കി വീട്ടിൽ പ്രസവിച്ചു,യുവതി മരിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍

    യൂട്യൂബ് വീഡിയോ നോക്കി വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു.കൃഷ്ണഗിരി പുലിയാംപട്ടി സ്വദേശി മദേഷിന്റെ ഭാര്യ എം.ലോകനായകി(27)യാണ് പ്രസവത്തെത്തുടര്‍ന്നുണ്ടായ അമിതരക്തസ്രാവം കാരണം മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ പ്രസവവേദന വന്നപ്പോള്‍ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവ് മാദേഷ് വീട്ടില്‍ തന്നെ പ്രസവം നടത്തുകയായിരുന്നു.സംഭവത്തില്‍ ഭര്‍ത്താവ് മദേഷി(30)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.
    യൂട്യൂബ് വീഡിയോകള്‍ നോക്കിയാണ് വീട്ടില്‍ പ്രസവമെടുക്കുന്നരീതി മദേഷ് മനസിലാക്കിയതെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. വീട്ടില്‍ പ്രസവമെടുക്കുന്ന വീഡിയോകള്‍ ഇയാള്‍ യൂട്യൂബില്‍ പതിവായി കണ്ടിരുന്നതായി അയല്‍വാസികളും മൊഴി നല്‍കിയിട്ടുണ്ട്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും കുറ്റങ്ങള്‍ സ്ഥിരീകരിച്ചാല്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad