Header Ads

  • Breaking News

    സംസ്ഥാനത്ത് താപനില മുന്നറിയിപ്പ്:രണ്ടു ദിവസം ചൂട് അഞ്ചു ഡി​ഗ്രി വരെ കൂടും;



    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂടു കൂടുമെന്ന് മുന്നറിയിപ്പ്. ഒമ്പതു ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. മൂന്നു മുതൽ അഞ്ചു ഡി​ഗ്രി വരെ ചൂടു കൂടുമെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.

    തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്നും നാളെയും ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെ (സാധാരണയെക്കാൾ 3 °C – 5 °C വരെ കൂടുതൽ) ഉയർന്നേക്കും. ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡി​ഗ്രി സെൽഷ്യസ് വരെയും ചൂടു കൂടും.

    എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34 ഡി​ഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 3 °C – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

    *ജാഗ്രതാ നിർദേശങ്ങൾ*

    ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങള്‍ പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

    No comments

    Post Top Ad

    Post Bottom Ad