ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ കണ്ണൂർ സ്വദേശിയായ 4 വയസ്സുകാരനെ തെരുവുനായകൾ ആക്രമിച്ചു
ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ നാല് വയസുകാരനെ തെരുവുനായകൾ ആക്രമിച്ചു. കണ്ണൂർ സ്വദേശികളായ രജിത്ത്-നീതു ദമ്പതികളുടെ മകൻ ദ്യുവിത്തിനാണ് നായയുടെ കടിയേറ്റത്. ഗുരുവായൂരിലെ കെടിഡിസി നന്ദനം ഹോട്ടലിന്റെ പാർക്കിങ്ങിൽ വെച്ചാണ് ആക്രമണമുണ്ടായത്. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങാൻ നിൽക്കുമ്പോഴാണ് മൂന്ന് നായ്ക്കൾ കുട്ടിയെ ആക്രമിച്ചത്. ഗുരുവായൂരിലെ കെടിഡിസി ഹോട്ടൽ ഒട്ടും സുരക്ഷിതമല്ലെന്ന് പിതാവ് രജിത്ത് ആരോപിച്ചു.

No comments
Post a Comment