Header Ads

  • Breaking News

    കണ്ണൂരിലെ "ബ്ലാക്ക്മാൻ' സിസിടിവിയിൽ; പോലീസ് അന്വേഷണംl തുടങ്ങി



    കണ്ണൂർ: ചെറുപുഴയിലെ ബ്ലാക്ക്മാന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. പുതപ്പുകൊണ്ട് ദേഹം മൂടിയ ആളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

    ശനിയാഴ്ച രാത്രി പ്രാപ്പൊയിലെ ചങ്ങാതിമുക്കിലുള്ള വീട്ടിലെ സിസിടിവിയിലാണ് അജ്ഞാതന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്

    കഴിഞ്ഞ ഒരു മാസമായി പ്രദേശവാസികളുടെ പേടിസ്വപ്നമാണ് "ബ്ലാക്ക്മാൻ' . അജ്ഞാതനായ ഒരാൾ രാത്രിയിൽ വീട്ടിലെത്തി കതകിൽ മുട്ടിയ ശേഷം ചുവരിൽ കൈയടയാളം പതിപ്പിച്ച് മടങ്ങുകയായിരുന്നു. പല വീടുകളുടെയും ചുവരിൽ കരികൊണ്ട് വിചിത്ര രൂപങ്ങൾ വരക്കുകയും "ബ്ലാക്ക്മാൻ' എന്ന് എഴുതുകയും ചെയ്തിരുന്നു.

    നാട്ടുകാരും പോലിസും ചേർന്ന് പല രാത്രികളിലും ഉറക്കമിളച്ച് തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

    No comments

    Post Top Ad

    Post Bottom Ad