ഗവ.പോളിടെക്നിക്ക്; ലാറ്ററല്‍ എന്‍ട്രി പ്രവേശനം
ജില്ലയിലെ പോളിടെക്‌നിക് കോളേജുകളിലെ രണ്ടാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിനുള്ള (ലാറ്ററല്‍ എന്‍ട്രി) കൗണ്‍സിലിങ് ജില്ലാ നോഡല്‍ പോളിടെക്നിക് കോളേജായ കണ്ണൂര്‍ ഗവ.പോളിടെക്നിക് കോളേജില്‍ ജൂലൈ 24, 25, 26 തീയതികളില്‍ നടക്കും. ഫീസിനത്തില്‍ ഒടുക്കേണ്ട തുക എടിഎം കാര്‍ഡ് വഴിയും പിടിഎയില്‍ അടക്കേണ്ട തുക ക്യാഷായും കരുതണം. അഡ്മിഷന്‍ സമയക്രമത്തിനും മറ്റു വിവരങ്ങള്‍ക്കും www.polyadmission.org /let ബന്ധപ്പെടുക.
വയനാട് ജില്ലയിലെ മീനങ്ങാടി, മേപ്പാടി, മാനന്തവാടി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജുകളില്‍ രണ്ടാം വര്‍ഷ ക്ലാസുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ച് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള കൗണ്‍സലിങ് ജൂലൈ 25ന് മീനങ്ങാടി ഗവ.പോളിടെക്നിക് കോളേജില്‍ നടത്തും. പ്ലസ്ടു/ വി എച്ച് എസ് ഇ വിഭാഗത്തില്‍ വയനാട് ജില്ലയില്‍ പ്രവേശനത്തിന് കൗണ്‍സലിങ് രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ള എല്ലാ അപേക്ഷകരും രാവിലെ 8.30 മുതല്‍ 9.30 വരെയും ഐ ടി ഐ/ കെ ജി സി ഇ വിഭാഗത്തിലുള്ള അപേക്ഷകര്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് 12 മണി വരെയും കോളേജില്‍ ഹാജരായി സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്ത് രക്ഷകര്‍ത്താവിനൊപ്പം കൗണ്‍സലിങ്ങില്‍ പങ്കെടുക്കണം.
ഫോണ്‍: 9446162634, 8921171201, 9400525435.

No comments
Post a Comment