Header Ads

  • Breaking News

    ഗർഡറുകൾ വന്നുതുടങ്ങി; റെയിൽവേ മേൽപ്പാലം പണി വേഗത്തിൽ



    തലശ്ശേരി-മുഴപ്പിലങ്ങാട് ബൈപ്പാസിലെ മാഹി റെയിൽവേ മേൽപ്പാലം പണിയുന്നതിനുള്ള ഗർഡറുകൾ എത്തിതുടങ്ങി.

    150 മീറ്റർ നീളത്തിലുള്ള റെയിൽവേ മേൽപ്പാലം പണിയുന്നതിന് 42 ഗർഡറുകൾ വേണം. ഇതിൽ പതിനഞ്ചെണ്ണം എത്തി. ചെന്നൈയിൽനിന്ന് റോഡ്മാർഗമാണ് മാഹിയിൽ ഇവ എത്തുന്നത്. മേൽപ്പാലത്തിനുള്ള 52 തൂണുകളും ബീമുകളും നേരത്തേ പണിതിരുന്നു.

    ബൈപ്പാസ് പൂർത്തിയാവുമ്പോൾ റെയിൽവേ അധീനതയിലുള്ള മേൽപ്പാലംപണി നീണ്ടുപോകുന്നതിൽ ആശങ്കയുണ്ടായിരുന്നു. ഇനി വൈകാതെ പണി പൂർത്തിയാക്കുമെന്ന് റെയിവേ അധികൃതർ വ്യക്തമാക്കി.

    ചില സർവീസ് റോഡുകളുടെ പണി കഴിഞ്ഞാൽ ബൈപ്പാസ് റോഡ് പണി പൂർത്തിയാവുമെന്ന് കരാറുകരായ ഇ.കെ.കെ. ഇൻഫ്രാസ്‌ട്രക്ച്ചർ എൻജിനിയർ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad