Header Ads

  • Breaking News

    തെരുവുനായ അക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു




    തളിപ്പറമ്പ | തളിപ്പറമ്പ് നഗരത്തിലും പരിസര പ്രദേശങ്ങളിലും വീണ്ടും തെരുവുനായ അക്രമം. എട്ട് പേർക്കാണ് ഇന്ന് തെരുവ് നായയുടെ അക്രമണത്തിൽ പരിക്കേറ്റത്. സുനിത ഗംഗാധരൻ (50), ചന്ദ്രൻ (55), സിബി (58), കെ ഇബ്രാഹിം (36), സുചിത്ര (29), എം പി മുസ്തഫ (55), മൂത്തേടത്ത് ഹൈസ്കൂൾ എട്ടാ തരം വിദ്യാർത്ഥി സായി നിവേദ് (13), മുഹമ്മദ് ഷംനാസ് അലി (10) എന്നിവർക്കാണ് കടിയേറ്റത്.

    പരിക്കേറ്റവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും, താലൂക്ക് ആശുപത്രിയിലും പ്രാഥമിക ചികിത്സ നൽകിയ ശേഷം സിബിയെ ജില്ലാ ആശുപത്രിയിലും മറ്റ് ഏഴ് പേരെ പരിയാരം ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. രാവിലെ 8.30നും 9 മണിക്കും ഇടയിലായിരുന്നു നായയുടെ അക്രമണം.


    No comments

    Post Top Ad

    Post Bottom Ad