കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് മീറ്റിങ് ഹാൾ തുറന്നു
2022-–-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് മീറ്റിങ് ഹാൾ ഒരുക്കിയത്. വികസന ഫണ്ടും കേന്ദ്ര ധന കമ്മീഷൻ ഗ്രാന്റും ഉൾപ്പെടെ 62 ലക്ഷം രൂപ ചെലവഴിച്ചു. സിൽക്കിന്റെ മേൽനോട്ടത്തിൽ മൂന്നുമാസംകൊണ്ടാണ് പ്രീഫാബ് ടെക്നോളജിയിൽ ഇരുനൂറ്റമ്പതിലധികം പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച കോൺഫറൻസ് ഹാൾ നിർമാണം പൂർത്തിയാക്കിയത്.
ചടങ്ങിൽ എം വിജിൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡി വിമല, കെസിസിപിഎൽ ചെയർമാൻ ടി വി രാജേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം ശ്രീധരൻ (ചെറുതാഴം), പി ഗോവിന്ദൻ ( ഏഴോം), ടി നിഷ ( ചെറുകുന്ന്) , കെ ഫാരിഷ (മാട്ടൂൽ),
കെ രതി (കണ്ണപുരം) , ടി ടി ബാലകൃഷ്ണൻ (കല്യാശേരി), കെ രമേശൻ (നാറാത്ത്) , ജില്ലാ പഞ്ചായത്തംഗങ്ങളായ സി പി ഷിജു,എസ് കെ ആബിദ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ വി രവീന്ദ്രൻ, സി കൃഷ്ണൻ, ഒ വി നാരായണൻ, കെ കെ ഇബ്രാഹിം കുട്ടി, കെ പത്മിനി, കെ അനിത, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ, ഔഷധി ഡയറക്ടർ കെ പത്മനാഭൻ, ടി ചന്ദ്രൻ, പി വി ബാബു രാജേന്ദ്രൻ, കൂനത്തറ മോഹനൻ, ബി മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ സ്വാഗതവും ജോയിന്റ് ബിഡിഒ എം കെ പി ഷുക്കൂർ നന്ദിയും പറഞ്ഞു.
No comments
Post a Comment