Header Ads

  • Breaking News

    ആയുർവാണി സംപ്രേഷണം തുടങ്ങി





    പരിയാരം : കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ആരോഗ്യ ബോധവത്കരണ ലക്ഷ്യവുമായി ആയുർവാണി സംപ്രേഷണ നിലയം തുടങ്ങി.ഇവിടെ നിന്ന്‌ പ്രക്ഷേപണം ചെയ്യുന്ന ആരോഗ്യ സംബന്ധമായ ലഘു പ്രഭാഷണങ്ങൾ, ചോദ്യോത്തരങ്ങൾ, ചികിത്സയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, പൊതു നിർദേശങ്ങൾ എന്നിവയും മാനസിക ഉല്ലാസം പകരുന്ന സംഗീതവും ആസ്പത്രി വാർഡുകളിൽ സജ്ജീകരിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ വഴി കേൾക്കാൻ സാധിക്കും.എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. എസ് ഗോപകുമാർ, ഡോ. പി എം മധു എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    Post Bottom Ad