Header Ads

  • Breaking News

    സ്വയം തൊഴിൽ വായ്പ







    കണ്ണൂർ | എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ് /ജോബ് ക്ലബ്, കെസ്റു എന്നീ സബ്സിഡി സഹിതമുള്ള സ്വയംതൊഴില്‍ പദ്ധതികള്‍ ആരംഭിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.

    മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ് /ജോബ് ക്ലബ് എന്നിവക്ക് 10 ലക്ഷം രൂപ പരമാവധി വായ്പയും, പദ്ധതി ചെലവിന്റെ 25% സബ്സിഡിയും ലഭിക്കും. പ്രായം 21നും 45നും ഇടയിൽ ആയിരിക്കണം. 

    പിന്നോക്ക സമുദായക്കാര്‍ക്ക് 3 വര്‍ഷവും, പട്ടികജാതി/ പട്ടികവര്‍ഗ/ ഭിന്നശേഷിക്കാര്‍ക്ക് 5 വര്‍ഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും. കെസ്റുവിന് പരമാവധി 1 ലക്ഷം രൂപ വായ്പയും പദ്ധതി ചെലവിന്റെ 20% സബ്സിഡിയും ലഭിക്കും. പ്രായം 21നും 50നും ഇടയിലായിരിക്കണം. വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ കവിയരുത്. 

    അപേക്ഷ ഫോം കണ്ണൂര്‍, തലശ്ശേരി, മട്ടന്നൂര്‍, തളിപ്പറമ്പ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിലും, www.employment.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഫോൺ : 0471-2700831, 9847136010


    No comments

    Post Top Ad

    Post Bottom Ad