Header Ads

  • Breaking News

    വിമാനത്താവളത്തിൽ ടാക്സികൾക്കും നിയന്ത്രണം




     മട്ടന്നൂർ  : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റുന്നതിന് ടാക്സികൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ആഗമന ടെർമിനലിൽ നിന്ന് യാത്രക്കാരെ കയറ്റുന്നതിന് ഓട്ടോറിക്ഷകൾക്ക് ഈ മാസം ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധം ഉയർന്നതിനെ തുടർന്ന് 15 വരെ ഇളവ് നൽകി.ഈ നിയന്ത്രണമാണ് ടാക്സികൾക്കും ബാധകമാക്കിയത്. ആഗമന ടെർമിനൽ പരിസരത്ത് പാർക്ക് ചെയ്യാനോ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റാനോ അനുവദിക്കില്ല. എന്നാൽ വിമാനത്താവളത്തിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിന് തടസ്സമില്ല.

    No comments

    Post Top Ad

    Post Bottom Ad