Header Ads

  • Breaking News

    ജില്ലാ പഞ്ചായത്തിന്‍റെ‌ മുഴുവന്‍ സ്കൂളുകളിലും സോളാര്‍ സംവിധാനം നടപ്പാക്കും: പി.പി. ദിവ്യ





    കണ്ണൂർ : ഈ അധ്യയന വര്‍ഷത്തോടെ ജില്ലാപഞ്ചായത്തിനു കീഴിലെ എല്ലാ സ്‌കൂളുകളും സോളാര്‍ സംവിധാനത്തിലേക്ക് മാറുമെന്നും ജില്ലാപഞ്ചായത്തിനു കീഴിലുള്ള വിദ്യാലയങ്ങള്‍ മാതൃകാ ഹരിത കാമ്ബസുകളാക്കണമെന്നും പ്രസിഡന്‍റ് പി.പി. ദിവ്യ. പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന്‍റെ തയാറെടുപ്പുകളുമായി ബന്ധപ്പെട്ട് മുഖ്യാധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, പിടിഎ പ്രസിഡന്‍റുമാര്‍ എന്നിവര്‍ക്കായി വിളിച്ചുചേര്‍ത്ത യോഗം ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പി.പി. ദിവ്യ. 
    ജില്ലാപഞ്ചായത്തിനു കീഴിലുള്ള എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനവും പി.പി. ദിവ്യ നിര്‍വഹിച്ചു. 
    ആര്‍ഡിഡി കെ.എച്ച്‌. സാജന്‍, ഡിഡിഇ വി.എ. ശശീന്ദ്രവ്യാസ് എന്നിവര്‍ ഏറ്റുവാങ്ങി. 90 ലക്ഷം രൂപ ചെലവിലാണ് 72 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് 256 ലാപ്ടോപ്പുകള്‍ വിതരണം ചെയ്തത്.  
    ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ. രത്നകുമാരി, ടി.സരള, യു.പി. ശോഭ, ഡയറ്റ് പ്രിന്‍സിപ്പല്‍ വി.വി. പ്രേമരാജന്‍, എസ്‌എസ്കെ ജില്ലാ പ്രോജക്‌ട് കോ-ഓഡിനേറ്റര്‍ ഇ.സി. വിനോദ്, ഹയര്‍സെക്കന്‍ഡറി അസി. കോ-ഓഡിനേറ്റര്‍ ഡോ. കെ.വി. ദീപേഷ്, കണ്ണൂര്‍ ഡിഇ ഇന്‍ ചാര്‍ജ് വി.വി. സതി, കെ.കെ. ജിഗീഷു, തലശേരി ഡിഇഒ എന്‍.എ. ചന്ദ്രിക, ജില്ലാപഞ്ചായത്ത് സെക്രട്ടറി എ.വി. അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad