Header Ads

  • Breaking News

    സംസ്ഥാനത്ത് വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്




    തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യും.

    ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. എന്നാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അപ്രതീക്ഷിത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ഉച്ച വരെ കനത്ത ചൂടായിരിക്കും പൊതുവെ അനുഭവപ്പെടുക. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടര്‍ന്നേക്കും.

    ലക്ഷദ്വീപ് പ്രദേശത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി


    No comments

    Post Top Ad

    Post Bottom Ad