Header Ads

  • Breaking News

    പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസില്‍ കണ്‍സഷന്‍ കാര്‍ഡ് വേണ്ട; യൂണിഫോം മതി.



    കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം. പ്ലസ് ടു വരെയുള്ളവര്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ കാര്‍ഡ് വേണ്ട.ഈ വര്‍ഷത്തെ കണ്‍സെഷന്‍ കാര്‍ഡ് മഞ്ഞ നിറത്തില്‍ ഉള്ളതായിരിക്കും.

    വീട്ടില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്ക് മാത്രമേ കണ്‍സെഷൻ അനുവദിക്കൂ.നേരിട്ട് ബസ് സര്‍വീസുള്ള റൂട്ടുകളില്‍ ഭാഗികമായി യാത്ര അനുവദിക്കില്ല. 40 കി.മീ മാത്രമേ കണ്‍സെഷൻ നല്‍കൂ.സര്‍ക്കാര്‍ സ്‌കൂളുകള്‍, കോളേജ്, ഐ ടി ഐ, പോളിടെക്നിക് എന്നിവരുടെ ഐ ഡി കാര്‍ഡില്‍ റൂട്ട് രേഖപ്പെടുത്തിയിരിക്കണം. സ്വാശ്രയ വിദ്യാഭ്യാസ/പാരലല്‍ സ്ഥാപനങ്ങള്‍ക്ക് ആര്‍ ടി ഒ/ജോ. ആര്‍ ടി ഒ അനുവദിച്ച കാര്‍ഡ് നിര്‍ബന്ധമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് മണി വരെ മാത്രമേ കണ്‍സെഷൻ അനുവദിക്കൂ

    No comments

    Post Top Ad

    Post Bottom Ad