Header Ads

  • Breaking News

    കെല്‍ട്രോണ്‍ തലശ്ശേരി നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു



    കെല്‍ട്രോണ്‍ തലശ്ശേരി നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം.

    എസ്. എസ്. എൽ. സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന നാല് മാസത്തെ കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് ഇലക്ട്രോണിക്‌സ് ആന്റ് ഹാര്‍ഡ് വെയര്‍ സര്‍വീസ് ടെക്‌നീഷ്യന്‍, മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊഫഷണല്‍ എക്‌സലന്‍സ് യൂത്ത് എംപ്ലോയബിലിറ്റി സ്‌കില്‍ ട്രെയിനിംഗ്, പ്ലസ് ടു/വി .എച്ച് .എസ്. ഇ യോഗ്യതയുള്ള ആറ് മാസത്തെ അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഐ.ടി എനേബിള്‍ഡ് സര്‍വീസ് ആന്റ് ബി.പി.ഒ ,കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് നെറ്റ് വര്‍ക്കിംഗ് പ്രൊഫഷണല്‍, അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ വെബ് ആപ്ലിക്കേഷന്‍ യൂസിംഗ് ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോം എന്നിവയാണ് കോഴ്‌സുകള്‍.

    താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 0490 2321888, 9188665545. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, സഹാറ സെന്റര്‍, എ. വി .കെ നായര്‍ റോഡ്, തലശേരി.

    No comments

    Post Top Ad

    Post Bottom Ad