Header Ads

  • Breaking News

    വന്ദേ ഭാരത് എക്സ്പ്രസ്: പുതുക്കിയ സമയക്രമം ഇന്ന് മുതൽ പ്രാബല്യത്തിൽ



    സംസ്ഥാനത്ത് വന്ദേ ഭാരത് എക്സ്പ്രസിന്റെ പുതുക്കിയ സമയക്രമം ഇന്ന് മുതൽ പ്രാബല്യത്തിൽ. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ സ്റ്റേഷനുകളിൽ എത്തുന്ന സമയമാണ് പുനക്രമീകരിച്ചിട്ടുള്ളത്. അതേസമയം, മറ്റു സ്റ്റേഷനുകളിലെ സമയത്തിൽ മാറ്റം ഉണ്ടായിരിക്കില്ലെന്ന് സതേൺ റെയിൽവേ അറിയിച്ചിട്ടുണ്ട്. പുതുക്കിയ സമയക്രമം അറിയാം.

    തിരുവനന്തപുരത്ത് നിന്നും രാവിലെ 5.20ന് കാസർഗോഡേക്ക് പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ് കൊല്ലത്ത് 6.08നും, കോട്ടയത്ത് 7.24നും, എറണാകുളം ടൗണിൽ 8.25നും, തൃശ്ശൂരിൽ 9.30നും എത്തുന്ന തരത്തിലാണ് പുനക്രമീകരിച്ചിട്ടുള്ളത്. കാസർഗോഡ് നിന്നും ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ് തൃശ്ശൂരിൽ വൈകിട്ട് 6.10നും, എറണാകുളം ടൗണിൽ 7.17നും, കോട്ടയത്ത് 8.10നും, കൊല്ലത്ത് 9.30നും എത്തും വിധമാണ് ക്രമീകരണം.

    No comments

    Post Top Ad

    Post Bottom Ad