കല്യാശ്ശേരിയിൽ അടിപാത അനുവദിച്ചു. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കല്യാശേരി മണ്ഡലത്തിൽ രണ്ട് അടിപാതകൾ വേണമെന്ന ആവശ്യമാണ് ഉയർന്നു വന്നത്. എടാട്ട് നേരത്തെ അംഗീകാരം ലഭിക്കുകയുണ്ടായി. കല്യാശേരിയിൽ അടിപാത അനുവദിക്കണമെന്നാവശ്യപ്പെട്ട് ബഹു മുഖ്യമന്ത്രിക്ക് ഉൾപ്പടെ നിവേദനം നൽകുകയും, നിയമസഭയിൽ സമ്പ്മിഷൻ ഉന്നയിക്കുകയും ചെയ്തിരുന്നു. ബഹു നിയമസഭാ സ്പീക്കർ ശ്രീ എ എൻ ഷംസീറിൻ്റെ സാനിദ്ധ്യത്തിൽ ഇന്ന് നടന്ന ചർച്ചയിൽ അടിപാത അനുവദിക്കാമെന്ന് ദേശീയപാത വിഭാഗം ആർ ഒ അറിയിച്ചു. നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തികരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.