Header Ads

  • Breaking News

    തളിപ്പറമ്പിൽ നിന്ന് കഞ്ചാവും മദ്യവും പിടികൂടി



    തളിപ്പറമ്പ്: തളിപ്പറമ്പ് ഭാഗങ്ങളില്‍ കണ്ണൂര്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സംഘം നടത്തിയ പരിശോധനയില്‍ കഞ്ചാവും മദ്യവും സഹിത രണ്ടുപേരെ പിടികൂടി.

    തളിപ്പറമ്ബ് ടൗണില്‍ വെച്ചാണ് പത്ത് ഗ്രാം കഞ്ചാവുമായി കോഴിക്കോട് നരിക്കുനി സ്വദേശി നരിന്‍ചാല്‍ യൂനുസിനെ (25) അറസ്റ്റ് ചെയ്തത്. നഗരത്തിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യൂനുസ് ക്വാര്‍ട്ടേഴ്സിലാണ് താമസിക്കുന്നത്. താമസ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത് . എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.പി.ജനാര്‍ദനന്റെ നേത്യത്വത്തിലാണ് യൂനുസിനെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ കെ.സി.ഷിബുവിന്റെ നേതൃത്വത്തില്‍ വായാട് നടത്തിയ പരിശോധനയില്‍ സി.കുഞ്ഞിക്കണ്ണനെ (63) പത്തു കുപ്പി മദ്യവുമായി പിടികൂടുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad