Header Ads

  • Breaking News

    അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം, കണ്ടൽച്ചെടികൾ വെച്ച് പിടിപ്പിച്ചു.



    പയ്യന്നൂർ നഗരസഭ ജൈവ വൈവിധ്യ പരിപാലന സമിതി അന്താരാഷ്ട്ര ജൈവ വൈവിധ്യദിനത്തോടനുബന്ധിച്ച് കവ്വായി കായൽ തീരത്ത് കണ്ടൽച്ചെടികൾ വെച്ച് പിടിപ്പിച്ചു.

    കരാറിൽ നിന്നും പ്രവർത്തനങ്ങളിലേക്ക് ജൈവ വൈവിധ്യം പുന:സ്ഥാപിക്കുക എന്ന മുദ്രാവാക്യമുയർത്തി നടന്ന പരിപാടി ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു.

    വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. ബി എം.സി കോർഡിനേറ്റർ ബി.വിജയൻ പദ്ധതി വിശദീകരിച്ചു.

    ജൈവ വൈവിധ്യം സംരക്ഷുന്നതിലും , നിലനിര്‍ത്തുന്നതിലും
    അവയുടെ ആവശ്യകതയേയും, പ്രസക്തിയേയും കുറിച്ച് തളിപ്പറമ്പ സർസയ്യിദ് കോളേജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ പി ശ്രീജ ക്ലാസ്സെടുത്തു. ചടങ്ങിൽ വച്ച് കണ്ടൽ കർഷകൻ പി.വി.ദിവാകരനെ ചെയർപേഴ്സൺ ആദരിച്ചു.

    നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി. ജയ, വി.ബാലൻ, ടി.വിശ്വനാഥൻ,ടി.പി.സെമീറ, കൗൺസിലർ നസീമ . എ, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ സി.സുരേഷ് കുമാർ ,കുന്നത്ത് നാരായണൻ, കെ.ബി.ആർ കണ്ണൻ എന്നിവർ സംസാരിച്ചു.

    കവ്വായി കായൽ, കാപ്പാട്, പെരുമ്പപ്പുഴ, പാടിപ്പുഴ തുടങ്ങിയ പുഴയോരങ്ങളിലായി ആയിരം കണ്ടൽച്ചെടികളാണ് പദ്ധതിയുടെ ഭാഗമായി വച്ച് പിടിപ്പിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad