Header Ads

  • Breaking News

    ഓൺലൈൻ അടിവസ്ത്ര വ്യാപാര സൈറ്റിൽ നിന്നും ചോർന്ന സ്ത്രീകളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക്, വൻ വീഴ്ച



    പ്രമുഖ ഓൺലൈൻ അടിവസ്ത്ര വ്യാപാര സൈറ്റായ സിവേമേയിൽ നിന്നും സ്ത്രീകളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. വസ്ത്രങ്ങൾ വാങ്ങുന്നതിനായി സിവേമേയിൽ നൽകിയ സ്വകാര്യ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. ഏകദേശം 15 ലക്ഷം സ്ത്രീകളുടെ സ്വകാര്യ വിവരങ്ങളാണ് ഇത്തരത്തിൽ ചോർന്നത്. ഇവ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് എത്തിയതോടെയാണ് ഗുരുതര വീഴ്ച സംഭവിച്ചതായി അറിയുന്നത്. അതേസമയം, സിവാമേ സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

    സിവേമേയിൽ നിന്നും വസ്ത്രങ്ങൾ വാങ്ങുന്നവരുടെ പൂർണ വിവരങ്ങൾ തിരികെ ലഭിക്കാൻ 500 ഡോളർ ക്രിപ്റ്റോകറൻസിയാണ് മോചനദ്രവ്യമായി ആവശ്യപ്പെടുന്നത്. ഉപഭോക്താക്കൾ നൽകിയ പേര്, ഇ-മെയിൽ, ഫോൺ നമ്പർ, മേൽവിലാസം, മെഷർമെന്റ് തുടങ്ങിയ വിവരങ്ങളാണ് ഡാർക്ക് വെബ് വിൽപ്പനയ്ക്ക് എത്തിയത്. ഈ ഡാറ്റകളുടെ സാമ്പിൾ കാണിച്ചാണ് വില പേശൽ നടത്തുന്നത്.

    സാമ്പിൾ ഡാറ്റയിലെ സ്ത്രീകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അവരൊക്കെ സിവാമേയിൽ നിന്നും വസ്ത്രങ്ങൾ വാങ്ങിയവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുൻപും സമാനമായ രീതിയിൽ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ഡാറ്റയും, റെന്റോമോജോ പ്ലാറ്റ്ഫോമിലെ ഡാറ്റയും ചോർന്നിരുന്നു. ഏകദേശം 7.1 ലക്ഷത്തോളം ലിങ്ക്ഡ്ഇൻ പ്രൊഫൈലുകളാണ് ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് എത്തിയിരുന്നത്.

    No comments

    Post Top Ad

    Post Bottom Ad