Header Ads

  • Breaking News

    പാറശാല ഷാരോൺ രാജ് വധക്കേസ്: ഗ്രീഷ്മയെ ജാമ്യത്തിൽ വിടാതെ കസ്റ്റഡി വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി




    തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിലെ പ്രതിയായ ഗ്രീഷ്മയെ ജാമ്യത്തിൽ വിടാതെ കസ്റ്റഡി വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി നൽകി. തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് രാസിത്ത് നൽകിയ ഹർജിയിലാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി അനുമതി നൽകിയത്.

    ഒന്നാം പ്രതിയായ ഗ്രീഷ്മ പുറത്തിറങ്ങുന്നത് അപകടമാണെന്നും ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും കോടതി വ്യക്തമാക്കി. സാക്ഷികൾ മൊഴിമാറ്റി നൽകുകയാണെങ്കിൽ വിചാരണയെ സാരമായി ബാധിക്കും. കാലതാമസമുണ്ടായാൽ സാഹചര്യ തെളിവുകൾ നഷ്ടപ്പെടാനിടയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

    ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മ ജാമ്യത്തിൽ ഇറങ്ങുന്നത് അപകടമാണെന്നുമുള്ള സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിഎസ് വിനീത് കുമാറിന്റെ വാദങ്ങൾ അംഗീകരിച്ചാണ് കസ്റ്റഡി വിചാരണ അനുവദിച്ചത്. ഒന്നാം പ്രതിയ്‌ക്കായി ജാമ്യാപേക്ഷ ഫയൽ ചെയ്തിരുന്നെങ്കിലും അപ്രതീക്ഷിതമായി പ്രതിഭാഗം ജാമ്യ ഹർജി പിൻവലിച്ചു. എന്നാൽ കസ്റ്റഡി വിചാരണ ഹർജി തീർപ്പാക്കിയ ശേഷം വീണ്ടും ജാമ്യാപേക്ഷ നൽകാൻ അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു


    No comments

    Post Top Ad

    Post Bottom Ad