Header Ads

  • Breaking News

    കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

    അസൈൻമെന്റ്

    കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്‌ട്രേഷൻ  അഡീഷണൽ ഓപ്ഷണൽ  കോ-ഓപ്പറേഷൻ സർട്ടിഫിക്കറ്റ് കോഴ്‌സ് (2022-23 ) ഇന്റേണൽ ഇവാലുവേഷൻറെ   ഭാഗമായുള്ള    അസൈൻമെന്റ്, 2023 മെയ് 31  ,  വൈകുന്നേരം 4 മണി   മുമ്പായി വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ  സമർപ്പിക്കണം . അസൈൻമെൻറ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും സർവകലാശാല വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

    പരീക്ഷകൾ പുനഃക്രമീകരിച്ചു 

    മെയ് 31 ,ജൂൺ 2  തീയതികളിലെ  മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ  ബിരുദാനന്തര ബിരുദ ,നവംബർ  2022 പരീക്ഷകൾ , യഥാക്രമം  ജൂൺ 3 ,5   തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.  .പരിഷ്‌കരിച്ച ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

    പരീക്ഷാ രജിസ്‌ട്രേഷൻ 

    കണ്ണൂർ സർവകലാശാലാ പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം എ / എം എസ് സി  / എം സി എ  / എം എൽ ഐ എസ് സി / എൽ എൽ എം /  എം ബി എ (സി ബി സി എസ് എസ് – 2020 സിലബസ്) റെഗുലർ / സപ്ലിമെൻററി മെയ് 2023 പരീക്ഷയ്ക്ക് സപ്ലിമെന്ററി വിദ്യാർത്ഥികൾക്ക് മെയ് 20   വരെ പിഴയില്ലാതെയും മെയ് 24 വൈകുന്നേരം 5 മണി വരെ പിഴയോടുകൂടിയും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. പരീക്ഷാഫീസ് എസ് ബി ഐ കളക്ട് മുഖേന ഒടുക്കിയ ശേഷം ഓൺലൈനായി അപേക്ഷിച്ച്, അപേക്ഷയുടെ പ്രിന്റൗട്ട്, ഫീ റസീറ്റ്  എന്നിവ മെയ് 29ന് വൈകുന്നേരം 4 മണിക്ക് മുമ്പായി സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.

    No comments

    Post Top Ad

    Post Bottom Ad