Header Ads

  • Breaking News

    കാത്തിരിപ്പിന് വിരാമമിടുന്നു, 5ജി സേവനവുമായി വോഡഫോൺ- ഐഡിയ ജൂണിൽ എത്തിയേക്കും



    ഉപഭോക്താക്കളുടെ 5ജി കാത്തിരിപ്പിന് വിരാമമിടാനൊരുങ്ങി പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോൺ ഐഡിയ. റിപ്പോർട്ടുകൾ പ്രകാരം, ധനസമാഹരണം പൂർത്തിയാക്കിയ ശേഷം ജൂണിൽ 5ജി സേവനങ്ങൾ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. നിലവിൽ, ധനസമാഹരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ഇവ ഉടൻ പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്.

    കഴിഞ്ഞ രണ്ട് വർഷത്തോളം വോഡഫോൺ ഐഡിയ കടയ്ക്കണിയിൽ അകപ്പെട്ടിരുന്നു. ഇക്കാലയളവിൽ ധനസമാഹരണം നടത്താൻ ശ്രമങ്ങൾ നടത്തിയെങ്കിലും അത് നടന്നിരുന്നില്ല. അതേസമയം, ഈ വർഷം ഫെബ്രുവരിയിൽ മാറ്റിവെച്ച അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ സ്പെക്ട്രം യൂസേജ് ചാർജ് പേയ്മെന്റുകളുമായി ബന്ധപ്പെട്ട 16,133 കോടി രൂപ പലിശ കുടിശ്ശിക ഓഹരിയാക്കി മാറ്റാൻ സർക്കാർ സമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് ധനസമാഹാരണവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചത്. നിലവിൽ, എയർടെൽ, ജിയോ തുടങ്ങിയ ടെലികോം സേവന ദാതാക്കളാണ് രാജ്യത്ത് 5ജി സേവനങ്ങൾ നൽകുന്നത്.

    No comments

    Post Top Ad

    Post Bottom Ad