ആശങ്ക വേണ്ട.. പ്ലസ് വണ്ണിന് ജില്ലയിൽ 34,000-ത്തിലധികം സീറ്റുകൾ
Type Here to Get Search Results !

ആശങ്ക വേണ്ട.. പ്ലസ് വണ്ണിന് ജില്ലയിൽ 34,000-ത്തിലധികം സീറ്റുകൾ




കണ്ണൂർ : ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ സീറ്റുകൾ സംബന്ധിച്ച് വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്ന് അധികൃതർ. പ്ലസ് വൺ പ്രവേശനത്തിന് മുൻവർഷം അനുവദിച്ച 81 താത്കാലിക ബാച്ചുകൾ തുടരാനും മാർജിനൽ സീറ്റ് വർധനക്കും മന്ത്രിസഭാ യോഗം അനുമതി നൽകിയിട്ടുണ്ട്.

കണ്ണൂർ ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ 20 ശതമാനവും മാർജിനൽ സീറ്റ് വർധന വരുത്തും. 34,975 പേരാണ് ജില്ലയിൽ ഉപരിപഠനത്തിന് അർഹത നേടിയത്. സീറ്റുകൾ വർധിപ്പിച്ചാൽ, മുൻ വർഷങ്ങളിലേത് പോലെ 34000-ത്തോളം സീറ്റുകൾ ജില്ലയിൽ ഉണ്ടാകും.സയൻസ് വിഭാഗത്തിൽ 16,124 സീറ്റുകൾ, ഹ്യുമാനിറ്റീസിൽ 7,169 സീറ്റുകൾ, 10,999 കൊമേഴ്സ് സീറ്റുകൾ ഉൾപ്പെടെ 34,292 സീറ്റുകളാണ് കഴിഞ്ഞ വർഷം ജില്ലയിൽ ഉണ്ടായിരുന്നത്. 161 സ്കൂളുകളിലായി 556 ബാച്ചുകൾ ജില്ലയിൽ അനുവദിച്ചിരുന്നു. സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി സയൻസ് വിഭാഗത്തിൽ 12,871, ഹ്യുമാനിറ്റിസ് വിഭാഗത്തിൽ 6,026, കൊമേഴ്സ് വിഭാഗത്തിൽ 8,382 എന്നിങ്ങനെ 27,279 മെറിറ്റ് സീറ്റുകളാണ് ഉണ്ടായിരുന്നത്. താത്കാലിക ബാച്ചിലൂടെ 585 സീറ്റുകളും ജില്ലയിൽ ലഭിച്ചിരുന്നു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad