Header Ads

  • Breaking News

    കാസർഗോഡ് ബോവിക്കാനത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി




    കാസർഗോഡ്: കാസർഗോഡ് ബോവിക്കാനത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി. തെങ്ങ് കയറ്റ തൊഴിലാളിയായ മണി (43) ആണ് മരിച്ചത്. ഭാര്യ സു​ഗന്ധിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോവിക്കാനം മുതലപ്പാറ ജബരിക്കുളത്താണ് സംഭവം.

    സ്ഥിരമായി മദ്യപിച്ചെത്തുന്ന പ്രകൃതമായിരുന്നു മണിയുടെതെന്ന് പ്രദേശവാസികൾ പറയുന്നു. വഴക്കിനിടെ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് സ്വയം ജീവനൊടുക്കുകയായിരുന്നു. പരിക്കേറ്റ സുഗന്ധി മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലാണ്.


    No comments

    Post Top Ad

    Post Bottom Ad