കണ്ണൂർ തളിപ്പറമ്പിൽ ക്ഷേത്രം ശ്രീകോവിൽ കത്തി നശിച്ചു
തളിപ്പറമ്പ്∙ കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതികാവ് ക്ഷേത്രത്തിൽ തീപിടിത്തം. ഇന്നു പുലർച്ചെയാണ് അഗ്നിബാധ ഉണ്ടായത്. പൂരം ആഘോഷം നടക്കുന്നതിനാൽ രാത്രി വൈകി വരെ ഭക്ത ജനങ്ങൾ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു.
പൂരാഘോഷ പരിപാടികൾ കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പോയതിന് പിന്നാലെയാണ് സംഭവം. തളിപ്പറമ്പിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
No comments
Post a Comment