പഴയങ്ങാടി: എരിപുരത്ത് കാൽനടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് വാഹനം നിർത്താതെ പോയി. അപകടത്തിൽ എരിപുരം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തൃശൂർ സ്വദേശി രാമചന്ദ്രന് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയിൽ എരിപുരം പാർവതി ഗ്യാസ് ഏജൻസി ഓഫീസിനു സമീപമാണ് അപകടം നടന്നത്. രാമചന്ദ്രൻ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ രാമചന്ദ്രനെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. അപകടത്തിൽപ്പെട്ട വാഹനം കണ്ടെത്താനായി പോലീസ് അന്വേഷണം ശക്തമാക്കി. വർഷങ്ങളായി എരിപുരം വാടക ക്വാർട്ടേഴ്സിൽ താമസിച്ച് അലൂമിനിയം പാത്രങ്ങൾ വില്പന നടത്തുന്നയാളാണ് അപകടത്തിൽപ്പെട്ട രാമചന്ദ്രൻ.
No comments
Post a Comment